Friday, 26 December 2014

വിട്ടിലെക്കു തിരികെ വരു.......ദൈവം നിങ്ങളെ വിളിക്കുന്നു.

രാജ്യം ഒരു പൗരനു നല്‍കുന്ന അവകാശംങ്ങളില്‍ ഒന്നാണ് തനിക്ക് താല്‍പര്യമുള്ള മതം  തിരഞ്ഞെടുക്കാം എന്നത്.എന്നാല്‍ വിശ്യഹിന്ദുപരുഷത്ത് മുതലായ ഹിന്ദു സംഘടനകള്‍ രാജ്യത്ത് നടപ്പാക്കുന്ന മതം മാറ്റങ്ങള്‍ ഇത്ര അധികം എതിര്‍പ്പിന് കാരണമാകുന്നതിന്റെ പ്രശ്‌നങ്ങല്‍ എന്താണ് എന്ന് നാം വിലയിരുത്തെണ്ടിയിരിക്കുന്നു.ഇന്ത്യയില്‍ പുറത്തുനിന്ന് വന്ന് കുടിയേറിപ്പാര്‍രക്കുന്ന ഇസ്ലാമോ,കത്തോലിക്കനോ ഇല്ല എന്നിരിക്കെ ഇവര്‍ എല്ലാം തന്നെ ഹിന്ദുക്കള്‍ തന്നെയാണ്. ഹിന്ദുവിനെ മറ്റ് മതങ്ങളിലേക്ക് പരിവൃത്തനം നടത്തുമ്പോള്‍ അതിനെ അനുകൂലിക്കുകയും അവര്‍ തിരിച്ച് ഹിന്ദു ആകുമ്പോള്‍ ശക്തമായി അതിനെ എതിര്‍ക്കുകയും ചെയ്യുന്നതിന്റെ രാഷ്ട്രിയം മനസ്സിലാക്കുക ചിലപ്പോള്‍ സാധരണക്കാരന് ബുദ്ധിമുട്ടാകും.എന്നല്ലാം ഇവിടുത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍  നുനപക്ഷ്യപ്രണനം നടത്തിയിട്ടുണ്‍ണ്ടോ അന്നെല്ലാം അവര്‍ കയ്പ്പുള്ള തോല്‍വിയും രുചിച്ചിട്ടുണ്ട് എന്നത് സത്യം.രാജ്യം രൂപം കൊള്ളുന്നതിനും മുമ്പ് ഇവിടെ ഹിന്ദുക്കളെ മതപരിയവൃത്തനത്തിന്റെ പേരില്‍ കോത്തോലിക്കരും ഇസ്ലലാമുകളും വേട്ടയാടിയിരുന്നു എന്ന്  ഓര്‍ക്കണം.മതത്തിന്റെ പേരില്‍ കലപങ്ങല്‍ രജ്യത്ത് സാധരണമാണ്.കഴിഞ്ഞവര്‍ഷങ്ങളില്‍ ഒറിസയില്‍ നടന്ന കലാപം കത്തോലിക്ക സമുഹം അവിടെ നടത്തിയ മതമാറ്റത്തിന്റെ പരിണിതഫലം തന്നെയാണ്.എന്തിനാണ് ഇങ്ങനെ മതപരിവ്ൃത്തനം രാജ്യത്ത് നടത്തുന്നത്?.......ചോദ്യം ചെയ്യപ്പെടണം എന്ന് നമ്മള്‍ തിരുമാനിച്ചാല്‍ അത് രാജ്യത്ത് ഉണ്ടകുമോ?.............
                                             മതപരിവൃത്തനത്തിന്റെ പേരില്‍ കാണുന്ന കോലഹലങ്ങലുടെയോന്നും ആവശ്യമില്ല.തല്‍പര്യമള്ളവര്‍ ഹിന്ദു ആകുന്നതില്‍ എന്താണ് തെറ്റ്.എന്നാല്‍ ചില ചോദ്യങ്ങള്‍ ഇതിലും ഉയര്‍ന്നു വരുന്നു.താഴ്ന്ന ജാതിയെന്നു സ്വയം പറയുന്നവര്‍തന്നെയാണ് മതപരിവൃത്തനത്തിന്റെ ഇരകള്‍.ദളിതനൊ,മറ്റ് ഏതെങ്കിലും ജാതിക്കാരോ മതപരിവ്യത്തനം നടത്തുനപ്പോള്‍ അവര്‍ ദളിത് കത്തോലിക്കനില്‍ നിന്ന് ദളിത് ഹിന്ദുവാകുന്നു എന്തോരു വിരോധഭസമാണ് ഇത.് എന്തുകൊണ്ട് ഇവരെ താഴ്ന്ന ജാതിയില്‍ നിന്നും ഉയര്‍ന്നതിലേക്ക് ഉയര്‍ത്തുന്നില്ല.മതം മാറി ഹിന്ദുവില്‍ ചേരുന്ന വരുടെ മക്കളെ കല്ല്യാണം കഴിക്കുവാന്‍ ഇവിടെ എതെങ്കിലും സവര്‍ണ്ണര്‍(സ്വയം പുകഴ്ത്തുന്നവര്‍) തയ്യാറകുമോ?..മറിച്ച് പണം നല്‍കിയാണ് മതപരിവൃത്തനം നടത്തുന്നതെങ്കില്‍ മതത്തെക്കൊണ്ട് അത്രയെങ്കിലും ഉപകാരം ഉണ്ടായിയെന്ന് ആശ്യസിക്കാം. കേട്ടു കേള്‍ വികളില്‍ നിന്ന് പറയുവാന്‍ കഴിയും കത്തോലിക്കന്‍ ഹിന്ദു മതം സ്വീകരിച്ചാല്‍ 2 ലക്ഷവും മുസ്‌ലീം മതം മാറിയാല്‍ 5 കിട്ടം. .മതം ഒരുവികാമല്ല. അല്ലാങ്കില്‍ മനുഷ്യര്‍ക്ക് തമ്മില്‍ തല്ലുവാനും കൊടിപിടിക്കുവാനും  രൂപം കൊണ്ടതും അല്ല.മനുഷ്യനെ അത്മിയമായി ഉയര്‍ത്തുക എന്നതാണ് എല്ലാ മതദര്‍ശനങ്ങളും നല്‍കുന്ന പാഠം.ഹിന്ദു സംഘടനകള്‍ ഇന്നുനടത്തുന്ന മതപരിവൃത്തനംകൊണ്ട് ലക്ഷ്യമിടുന്നത് വളരെ നാളുകള്‍ക്കുമുമ്പ് ശ്രീ നാരയണ ഗുരുവും,ചട്ടമ്പി സ്വാമികളും സമുഹത്തില്‍ നിന്നും പിഴുതെറിഞ്ഞ അനചാരങ്ങളുടെയും ദുരിതങ്ങളുടെയും ആ വിളനിലം ഒന്നുകൂടി കെട്ടിപടുക്കുകയെന്നതാണ് എങ്കില്‍. ശക്തമായി അതിനെ എതിര്‍ക്കുവാന്‍ എത്രപേര്‍ തയ്യാറകും. എന്നത് കണ്ട് തന്നെ അറിയണം.എന്നിട്ട് അതിനുമുകളില്‍ സവണ്ണന്റെ മേല്‍കോയ്മയും.
മതപരിവ്യത്തനം ഒരുതെറ്റല്ല എന്നിരിക്കെ ഇവിടുത്തെ മാധ്യമങ്ങളും സംഘടനകളും വലിയ ഭികരഅന്തരിക്ഷം സ്രീഷ്ടിക്കുവാന്‍ ശ്രമിക്കുന്നു എന്നതാണ് സത്യം.ന്യുനപഷ പ്രണനം വലിയതെറ്റല്ലാ എന്നാല്‍ രാജ്യത്തെ ഭുരിപക്ഷത്തെ വിഢികളാക്കുന്ന പ്രണനം ഒരു പക്ഷെ നാശം മാത്രമാകും രാഷ്ടിയ മേലളന്‍മാര്‍ക്ക് നല്‍കുക.ബിഹാറില്‍ 200ല്‍ അധികം പേരെ മതപരിവ്യത്തനം നടത്തി കത്തോലിക്കരം കുട്ടിലേക്ക് വരവ് ആഘോഷിക്കുന്നുണ്ട് എന്നതില്‍ സന്തോഷം.


Tuesday, 23 December 2014

വിശുദ്ധിയുടെ മറവിലെ കച്ചവടം

വിശുദ്ധരെ കണ്ടത്തെണ്ടത് ചരിത്രത്തില്‍നിന്നും ജിവിതത്തില്‍ നിന്നുമാണ്. കേട്ടുകേള്‍വികളില്‍ നിന്നും വിശുദ്ധരെ സ്യഷ്ടിക്കുന്നത് കത്തോലിക്ക സഭ മാത്രമാണ്.യുക്തിക്ക് നിരക്കാത്ത അവകാശങ്ങള്‍ പറഞ്ഞ് വിശുദ്ധരെ സ്യഷ്ടിക്കുമ്പോള്‍ ദുര്‍ബലമാകുന്നത് അവര്‍ കൊളിത്തിവച്ചിട്ട് പോയ അറിവിന്റെ അടിത്തറയാണ്.കത്തോലിക്ക സഭയുടെ കച്ചവട താല്‍പര്യങ്ങള്‍ മുലമാണ് ഇന്ന് വിശുദ്ധരുടെ എണ്ണം കേരളത്തില്‍ കൂടിവരുന്നത്.അല്‍ഫോണ്‍സാമ്മയും യമ്മുപ്രസയം ചാവറ കുര്യക്കോസ് ഏലിയാസും എല്ലാം ഇന്ന് വലിയ ബ്രഡ് ആയി മാറിക്കഴിഞ്ഞു. ഭക്തിയാണ് കേരളത്തില്‍ വിറ്റഴിക്കുവാന്‍ പറ്റിയ ഉദ്പന്നം എന്ന മനസിലാക്കുവാന്‍ കഴിഞ്ഞവര്‍ മിടുക്കന്‍മാര്‍ എന്ന് തോന്നിപ്പോകുന്നു.മൂന്നു പേരില്‍ ഒരിക്കലും ഒതുങ്ങുന്നതല്ല കേരളത്തിലെ വിശുദ്ധരുടെ എണ്ണം വരുവാന്‍ പോകുന്നത് 41 വിശുദ്ധന്‍മാരണ്.ഇപ്പോള്‍ ജിവിച്ചിരിക്കുന്നവരും മരിച്ചവരുമായവര്‍ വിശുദ്ധ പദവിയില്‍ എത്തുവാന്‍ കാത്തിരിക്കുകയാണ് .വിശുദ്ധിയുടെ മറവില്‍ ഇന്ന് കത്തോലിക്ക സഭ കാട്ടിക്കുട്ടുന്ന വേലകള്‍ ഒന്നു നോക്കിയല്‍ തന്നെ മനസിലാകും ഇതിലെ പൊള്ളത്തരങ്ങള്‍.അല്‍ഫോണ്‍സയെ വിശുദ്ധ പദവിയില്‍ എത്തിച്ചതിനുശേഷം കത്തോലിക്ക സമൂഹം അവരുടെ പേരില്‍ നിന്നും കിട്ടുന്ന വരുമാനത്തിന് വേണ്ടി കടിപിടികുടുന്നു.എതു പള്ളിക്കാണ് വരുമാനം ലഭിക്കേണ്ടത് എന്നതാണ് ഇവിടുത്തെ തര്‍ക്ക വിഷയം.വിശുദ്ധിയെ ചിലര്‍ കച്ചവട വത്കരിക്കുമ്പോള്‍ വിഢികളാകുന്നത് ഇവിടുത്തെ പൊതു സമൂഹം തന്നെയാണ്.ഇവരുടെ മദ്യസ്ഥ പ്രര്‍ത്ഥനയില്‍ സുഹംപ്രവിച്ചു എന്നു പറയുന്നതിലും ഔചിത്യം ഉണ്ട്.മലയാളികളുടെ മനസ്സിനെ ഭക്തിമാര്‍ഗത്തിലുടെ സ്വാതിനിക്കാം എന്ന ചില പാതിരിമാരുടെ കണക്കുകുട്ടലാണ് ഇത്തരത്തിലുള്ള പദവികളിലെക്ക് ആളുകളെ എത്തിക്കുന്നത്.ജിവിതത്തില്‍ ഒരുതവണ പോലും മനുഷ്യ സമൂഹത്തിന് നന്മ ചെയ്യാത്ത യമുപ്രസ്യ എങ്ങനെ വിശുദ്ധയായി.കച്ചവട താലപര്യങ്ങളുടെ കല്‍പനികമായ ഉയര്‍ത്തെഴുന്നേല്‍പ്പുകളാണ് ഒരു പക്ഷേ ഇവരെ വിശുദ്ധ പദവിയില്‍ എത്തിച്ചിട്ടുണ്ടവുക.ഒരു  നുനപക്ഷ മതത്തില്‍ നിന്നും ഇത്രയും വിശുദ്ധര്‍ അതും ഈ കൊച്ചു കേരളത്തില്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ എന്താണ് മനസ്സിലാക്കെന്‍ണ്ടത്.ഒരു സമൂഹത്തിന് തന്റെ ജിവതത്തിലുടെ എന്തെങ്കിലും തരത്തിലുള്ള നേട്ടവും ചെയ്യാത്തവരാണ് ഇന്നത്തെ വിശുദ്ധര്‍.പണ്ട് കാലത്ത് യൂറോപ്പിലെ രാജക്കന്‍മാര്‍ക്ക് പെണ്ണ് കൂട്ടികൊടുത്തവര്‍ വരെ വിശുദ്ധികരിച്ച കത്തോലിക്ക സഭ ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്നത് തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍ അത്രയും.വിശുദ്ധിയുടെ പടവുകള്‍ കയറിക്കഴിഞ്ഞാല്‍ അതിനെ നന്നായി കച്ചവടമാക്കുവാന്‍ മിടുക്കരാണ് കത്തോലിക്ക സഭ മേലദ്ധ്യക്ഷന്‍മാര്‍.അല്‍ഫോണ്‍സ ജിവിച്ചിരുന്നകാളത്ത് സഭ അവര്‍ക്ക് നല്‍കാത്ത സ്‌നേഹമാണ് അവരുടെ വിശുദ്ധ പദവിക്കുശേഷം കണ്ടത്.ജിവിച്ചിരുന്നപ്പോള്‍ അവരെ അപമാനിക്കുകയും പുറത്തക്കുകയും ചെയ്ത കന്യസ്ത്രികള്‍ ഇന്ന അവര്‍ക്കു വേണ്ടി നടത്തുന്ന സുവിശേഷ പ്രസംഗങ്ങള്‍ കാണുമ്പോള്‍ കത്തോലിക്ക സഭയോട് പുശ്ചം തൊന്നും.സഭ അതിന്റെ ചട്ടക്കുടില്‍ ഒതുങ്ങിനില്‍ക്കാതെ രാഷ്ടിയത്തിലും മറ്റ് അധികാര വിഷയങ്ങളിലും കടന്ന് കയറുന്നത് കേരളത്തിന്റെ ഭാവിക്ക് അത്ര നല്ലതല്ല.മത പരിവര്‍ത്തനത്തിനുള്ള സഭയുടെ ചിലശ്രമങ്ങളായിട്ടുവേണം ഇതിനെ വിലയിരുത്തുവാന്‍.സഭയ്ക്ക് ഒരു ശതമാനത്തില്‍ താഴെ മാത്രം അംഗങ്ങള്‍ ഉള്ള ഇന്ത്യയില്‍ കുടുതല്‍ മതപരിവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുവാന്‍ കഴിയത്തക്ക വിധത്തിലാണ് വിശുദ്ധരുടെ പ്രഖ്യാപനവും അവരുടെ വില്‍പ്പനയും.വിശുദ്ധി ഒരു സമൂഹത്തില്‍ നിന്നും നേടിയെടുക്കാതെ ചിലരെ വിശുദ്ധരിക്കി പ്രഖ്യാപിച്ച് സമൂഹത്തിലേക്ക് അത് അടിച്ചേല്‍പ്പിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ്. 

Sunday, 7 December 2014

ഗാഡ്ഗിലിനും കസ്തൂരിരംഗനും പരിസ്ഥിതിവാദികള്‍ക്കും സ്തുതി

ആനന്ദം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ...', ഇത് ഒരുപരസ്യ വാചകത്തിന്റെ ഭാഗമാണ്. കേരളത്തിലെ കത്തോലിക്കാ പൗരോഹിത്യം ഇപ്പോള്‍ ഈ മാനസികാവസ്ഥയിലാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്ഫലം പുറത്ത് വന്ന് ഇടുക്കിയിലെ ഇടതുവിജയം ഉറപ്പായപ്പോള്‍ ആവേശപൂര്‍വ്വം അവിടുത്തെ ബിഷപ്പ് ഇടതുമുന്നണി ഇടുക്കി ജില്ലാ കണ്‍വീനറുടെ സ്വരത്തില്‍ പ്രതികരിച്ചത് തന്നെ ഈ മാനസികാവസ്ഥയുടെ തെളിവാണ്. തങ്ങള്‍ നിശ്ചയിക്കുന്നതുപോലെ പൊതുകാര്യങ്ങള്‍ നടക്കുന്നു എന്നറിയുമ്പോള്‍ ആര്‍ക്കാണ് സന്തോഷവും അഭിമാനവും അല്‍പം ഹുങ്കും തോന്നാത്തത്. ഇത്തരം ലൗകിക സ്വഭാവങ്ങള്‍ കൊഴിച്ചുകളഞ്ഞ് സ്ഥിതപ്രജ്ഞരായിത്തീര്‍ന്ന ആചാര്യന്‍മാരല്ലല്ലോ ഇക്കാലത്ത് ഇടയസിംഹാസനങ്ങളില്‍ വാണരുളുന്നത് എന്ന് നമ്മുക്ക് സമാധാനിക്കാം.
മതപൗരോഹിത്യങ്ങളും സമുദായ നേതൃത്വങ്ങളും ജയരാജഭാഷയില്‍ പ്രതികരിക്കുന്നതും പെരുമാറുന്നതും എന്തുകൊണ്ടാണെന്ന് ജനാധിപത്യബോധമുള്ളവര്‍ ആലോചിക്കണം. തിരഞ്ഞെടുപ്പുകള്‍ ഇനിയും വരും. ജനപ്രതിനിധികളെ പൗരോഹിത്യം നിശ്ചയിക്കും എന്ന നിലയിലേക്ക് കാര്യങ്ങള്‍ പുരോഗമിക്കുന്നത് ആത്മാഭിമാനബോധമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ഉള്‍ക്കൊള്ളാനാകുമോ?. പൗരോഹിത്യം അതതുകാലത്തെ ഭരണകൂടങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദങ്ങളുയര്‍ത്താന്‍ ശ്രമിക്കുന്നത് പുതിയകാര്യമല്ല. പൊതുസമൂഹത്തിന്റെ നന്മയെ കരുതിയുള്ള മൂല്യാധിഷ്ഠിത നിലപാടുകളുടെ സമ്മര്‍ദ്ദങ്ങളല്ല അവരുയര്‍ത്താറുള്ളത്. സ്വന്തം കുഞ്ഞാടുകളുടെ ശ്രേയസ്സ് ലക്ഷ്യമാക്കിയുള്ള സമ്മര്‍ദ്ദതന്ത്രങ്ങളുമല്ല. സ്വന്തംനിയന്ത്രണത്തിലുള്ള സ്ഥാപനവല്‍കൃത സാമ്രാജ്യത്തിന്റെ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനും  ബലപ്പെടുത്തുന്നതിനുമുള്ള താല്‍പ്പര്യങ്ങളാണ് മറ്റുപല രൂപത്തില്‍ പൗരോഹിത്യത്തിന്റെ ഭാഗത്തു നിന്നുണ്ടാവാറുള്ളത് .എന്നാല്‍ പ്രസ്താവനകളും ആഹ്വാനങ്ങളും വഴി ചില ബഹളങ്ങളുണ്ടാക്കാന്‍ കഴിയുന്നതിനപ്പുറത്ത് വന്‍തോതില്‍ ജനങ്ങളെ സമരസജ്ജരാക്കാന്‍ സമീപകാലത്തൊന്നും പൗരോഹിത്യത്തിന് കഴിഞ്ഞിരുന്നില്ല. അതിന് ആഗ്രഹിക്കാഞ്ഞിട്ടോ ശ്രമിക്കാഞ്ഞിട്ടോ അല്ല; മറിച്ച് കുഞ്ഞാടുകളെ പറ്റം പറ്റമായി അണികളായി കിട്ടുന്നുണ്ടായിരുന്നില്ല. വിമോചനസമരകാലത്തിനു ശേഷം ഗാഡ്ഗില്‍ കാലത്തിലാണ് വന്‍തോതില്‍ ജനങ്ങളെ തെരുവിലിറക്കാന്‍ പൗരോഹിത്യത്തിന് കഴിഞ്ഞത് , ഇടയന്‍മാരെക്കുറിച്ച് ഉണ്ടായിക്കൊണ്ടിരുന്ന തിരിച്ചറിവില്‍ നിന്ന്, തങ്ങളുടെ രക്ഷകര്‍ ഇവരല്ലാതെ മറ്റാരാണ് എന്ന നിസ്സഹായതാബോധത്തിലേക്ക് കുഞ്ഞാടുകള്‍ കൂപ്പുകുത്തി. പൊതുവില്‍ ഇടയന്‍മാരുടെ രാഷ്ട്രീയ ഇടപെടലുകളും ഇടങ്കോലുകളും ആര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാക്കിയിട്ടുള്ള വിശ്വാസികള്‍ ഉള്‍പ്പെടെ അവര്‍ക്കു പിന്നില്‍ അണിനിരന്നു. ഇതൊരു പിന്നോട്ടു നടത്തമാണ്. ഇടയന്മാരുമായി നേരിട്ട് ഇടയാന്‍ ചുരുക്കം ചില 'പുലി'ക്കുന്നന്‍മാരെ ഉണ്ടായിരുന്നുള്ളു എങ്കിലും അത്തരമാളുകള്‍ ഉയര്‍ത്തിപ്പിടിച്ച മനോഭാവം വ്യാപകമാവുന്നുണ്ടായിരുന്നു. ''യേശുവിലാണെന്‍ വിശ്വാസം കീശയിലാണെന്‍ ആശ്വാസം'' എന്ന വിളിക്കാത്ത മുദ്രാവാക്യം പൗരോഹിത്യത്തിന്റെ തിരുനെറ്റിയില്‍ എഴുതിവച്ചിരിക്കുന്നത് വായിക്കാന്‍ ശേഷിയുള്ള വിശ്വാസികളുടെ എണ്ണം ചെറുതല്ലായിരുന്നു. ദശകങ്ങള്‍ കൊണ്ടുണ്ടായിവന്ന ഈ മാറ്റളെല്ലാം അസാധുവാക്കാന്‍ കിട്ടിയ ആയുധങ്ങളായി ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ട സംരക്ഷണകാര്യത്തില്‍ ഉദ്ദേശ ശുദ്ധിയുള്ള ഒന്നാണെന്ന് ആ വിഷയത്തെക്കുറിച്ച് പ്രാഥമിക ധാരണയുള്ളവരെല്ലാം സമ്മതിക്കും. എന്നാല്‍ ആ റിപ്പോര്‍ട്ടില്‍, അത് തയ്യാറാക്കിയ വിദഗ്ദന്മാരുടെ ജനബന്ധമില്ലായ്മയില്‍ നിന്നുണ്ടായ ചില വീഴ്ചകളുണ്ടെന്നതും ജനകീയ തലത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയുന്നവര്‍ അംഗീകരിക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉദ്ദേശശുദ്ധിയില്ലാത്തതും പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിര്‍ണ്ണയത്തില്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണെന്നതും വ്യക്തമാണ്. ഈ റിപ്പോര്‍ട്ടുകളുടെ ഫലമായി പശ്ചിമഘട്ടത്തിലെ ജനങ്ങള്‍ക്കിടയിലുണ്ടായ അങ്കലാപ്പ് തങ്ങള്‍ക്ക് കൃഷിയിറക്കാനുള്ള വളക്കൂറുള്ള മണ്ണാണെന്ന തിരിച്ചറിവ് പൗരോഹിത്യത്തിനുണ്ടായി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പോരായ്മകള്‍ യഥാസമയം ജനമദ്ധ്യത്തിലവതരിപ്പിക്കാനും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനുമുള്ള ജനാഭിപ്രായരൂപീകരണത്തിന് മുന്‍കൈയെടുക്കേണ്ട രാഷ്ടീയ കക്ഷികള്‍ നിര്‍ബ്ദതപുലര്‍ത്തി. ആ നിശബ്ദത തന്ത്രപരമായിരുന്നു എന്നു കരുതുന്നതിലും തെറ്റില്ല. പശ്ചിമഘട്ട മേഖലയിലെ ഖനനതാല്‍പര്യങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ ഉയര്‍ന്ന രാഷ്ട്രീയ നേതൃത്വമണ്ഡലത്തിലുള്ളര്‍ കൂടിയാണല്ലോ. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അവഗണിക്കാനുള്ള കാരണം പ്രതീക്ഷിച്ചിരുന്നതുപോലുള്ള നിസ്സംഗതയാണവര്‍ പുലര്‍ത്തിയത്. ഇതാണ് പൗരോഹിത്യം ഉപയോഗിച്ച അവസരം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ വലിയ ജനപിന്തുണയോടെ പ്രതിരോധനിര കെട്ടിപ്പടുത്തവര്‍ക്ക് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെയും ജനങ്ങളെ അണിനിരത്തുക എളുപ്പമായിരുന്നു. എന്നാല്‍ ഇതിനിടയില്‍ സംഭവിച്ചത് പൗരോഹിത്യത്തിന്റെ രാഷ്ട്രീയ ശാക്തീകരണമായിരുന്നു. ഇടയന്മാര്‍ രാഷ്ട്രീയ നേതൃത്വങ്ങളെ പരസ്യമായി വിരട്ടാന്‍ മാത്രം കരുത്തരായി. പിന്നില്‍ അണിനിരന്ന ജനങ്ങളുടെ ശക്തി കൊണ്ടാണവര്‍ക്ക് അങ്ങനെ ചെയ്യാനായത്. ഗാഡ്ഗില്‍കസ്തൂരിരംഗന്‍ വിരുദ്ധ സമരത്തിന്റെ കൊടി കത്തോലിക്കാ പൗരോഹിത്യത്തിന്റെ കൈകളില്‍ നിന്ന് ഏറ്റെടുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കോ ഇതര സമുദായ നേതൃത്വങ്ങള്‍ക്കോ കഴിഞ്ഞില്ല. എല്ലാവരും പിന്നണിപ്പോരാളികളായി സ്വയം ചുരുങ്ങി കത്തോലിക്കാ പൗരോഹിത്യത്തിന് കരുത്ത് പകര്‍ന്നു. പശ്ചിമഘട്ടമേഖലയിലെ ജനങ്ങളുടെ പ്രതിഷേധക്കരുത്തില്‍ പൗരോഹിത്യം നിലവിട്ട് പെരുമാറാനും അട്ടഹാസങ്ങള്‍ മുഴക്കാനും തുടങ്ങി. പി.ടി തോമസിന്റെ ശവഘോഷയാത്ര മുതല്‍ കൊട്ടിയൂര്‍മേഖലയിലെ അഴിഞ്ഞാട്ടങ്ങള്‍ വരെ അതിന്റെ ഉദാഹരണങ്ങളാണ്.
പൗരോഹിത്യത്തിന്റെ നീക്കങ്ങളെല്ലാം എത്ര നിലവാരം കുറഞ്ഞതായിരുന്നു എങ്കിലും അവയെല്ലാം അവരുടെ നിഗൂഢ ലക്ഷ്യങ്ങളിലേക്ക് മുന്നേറ്റമുണ്ടാക്കിക്കൊണ്ടിരുന്നു. ഇടതുപക്ഷം നാല് വോട്ടിന്റെ മോഹവലയത്തില്‍പെട്ട് പൗരോഹിത്യ നേതൃത്വത്തില്‍ കീഴില്‍ അഭയം പ്രാപിച്ചപ്പോള്‍ മുതല്‍ പൗരോഹിത്യരാഷ്ട്രീയത്തിന്റെ വിജയമാരംഭിക്കുകയായിരുന്നു. പി.ടി. തോമസിന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചപ്പോള്‍ പൗരോഹിത്യം രണ്ടാം വിജയമാഘോഷിച്ചു. ജോയിസിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മൂന്നാം വിജയം. ജോയിസിന്റെ നല്ല ഭൂരിപക്ഷത്തിലുള്ള വിജയത്തോടെ സമ്പൂര്‍ണ്ണവിജയം. മലയോരമേഖലയിലെ മണ്ഡലങ്ങളിലെല്ലാം തന്നെ കേരളകോണ്‍ഗ്രസ്സിന്റെതൊഴികെയുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒന്നുങ്കില്‍ പരാജയം അല്ലെങ്കില്‍ ഭൂരിപക്ഷത്തില്‍ ഗണ്യമായ ഇടിവ്. ഇനി ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടോ നടപ്പിലാക്കിയാലുമില്ലെങ്കിലും ആര്‍ക്കുചേതം. ! തങ്ങളുടെ കരുത്തും അധീശത്വവും ഇതുപോലെ തെളിയിക്കാന്‍ സമീപകാലത്തൊന്നും മറ്റൊരവസരം കിട്ടിയില്ലെങ്കിലും ഈ വിജയം നല്‍കിയ വിലപേശല്‍ശേഷി ഉപയോഗപ്പെടുത്തി ഏറെക്കാലം മുന്നോട്ടുപോകാനാവുമെന്ന് പൗരോഹിത്യത്തിനറിയാം. ഇലക്ഷന് മുമ്പും ശേഷവും കേരളത്തിലും ദേശീയ തലത്തിലും നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ രാഷ്ട്രീയ വിശകലനങ്ങളും മതജാതി മാനദണ്ഡങ്ങളെ മാത്രമടിസ്ഥാനമാക്കിയാണെന്നത് പൗരോഹിത്യത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ഈ രാജ്യത്ത് മാധ്യമങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയും കണ്ണില്‍ പൗരന്‍മാരില്ലാതാവുകയും ഹിന്ദുവും, മുസ്ലീമും, കത്തോലിക്കനും, യാദവനും, കുര്‍മിയും മറ്റും മാത്രം അവശേഷിക്കുകയും ചെയ്തിരിക്കുന്ന നല്ലകാലമോര്‍ത്ത് പൗരോഹിത്യത്തിന് സന്തോഷിക്കാം. 
മേല്‍സൂചിപ്പിച്ച നാടകങ്ങള്‍ അരങ്ങേറുമ്പോള്‍ കാണികളുടെ റോള്‍പോലും ലഭിക്കാതെ പോയ് ഒരു വിഭാഗമാണ് കേരളത്തിലെ പരിസ്ഥിതിവാദികള്‍. പശ്ചിമഘട്ടസംരക്ഷണകാര്യത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനപ്പുറമോ ഇപ്പുറമോ ഒന്നുമില്ല എന്ന യാഥാര്‍ത്ഥ്യബോധമില്ലാത്ത നിലപാടെടുക്കുകയാണവര്‍ ചെയ്തത്. സാധാരണ ജനങ്ങളുമായി ബന്ധമില്ലാതെയും സ്വന്തം ജീവിത ഇടങ്ങളില്‍ ഉണ്ടാവുന്ന പാരിസ്ഥിതിക തിരിച്ചടികളില്‍ പ്രതികരണമില്ലാതെയും, മറ്റെവിടെയെങ്കിലും ഉണ്ടാകുന്ന പാരിസ്ഥിതിക തിരിച്ചടികളിലെ ഇരകള്‍ നടത്തുന്ന സമരങ്ങളില്‍ ഐക്യദാര്‍ഢ്യതീര്‍ത്ഥാടനം നടത്തിയും, ചാനലുകളില്‍ വിശകലനം നടത്തിയും പരിസ്ഥിതിവാദി ചമഞ്ഞു നടക്കുന്ന അത്തരമാളുകള്‍ക്ക് എങ്ങനെ യാഥാര്‍ത്ഥ്യബോധത്തോടെ ഒരു വിഷയത്തില്‍ നിലപാടെടുക്കാനാവും. ഒരു ജനതയുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തില്‍ ആ ജനതയുടെ ജീവിത സാഹചര്യങ്ങളിലൂടെ കാര്യങ്ങളെ വായിച്ചറിയുവാനുള്ള കാഴ്ചയുടെ തെളിച്ചമില്ലാത്തവര്‍ കര്‍ഷകരോട്, സ്റ്റാന്‍ഡപ്പ്, നിങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ? എന്ന ഒരേ ഒരു ചോദ്യമുന്നയിക്കുന്നതാണ് കണ്ടത്. പട്ടണങ്ങളില്‍ സംവാദങ്ങള്‍ സംഘടിപ്പിച്ച്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകരെ പശ്ചിമഘട്ടത്തില്‍ നിന്ന് കുടിയിറക്കാന്‍ ഒരു വാചകം പോലും പറഞ്ഞിട്ടില്ല എന്ന് പല തവണ ആവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനമാണ് നടന്നത്. ഏതു റിപ്പോര്‍ട്ടും അത് ബാധിക്കുന്ന ജനങ്ങളുടെ കണ്ണുകളിലൂടെയും അനുഭവങ്ങളിലൂടെയും നോക്കിക്കാണാന്‍ ഉള്ള വിനയവും ബൗദ്ധിക തുറവിയുമുള്ളവര്‍ക്കെ ആ ജനങ്ങളുമായി ഫലപ്രദമായി സംവാദിക്കാനാവു. വളരെ വൈകി യൂത്ത് ഡയലോഗ് എന്ന ഒരു കൂട്ടായ്മ ആ വഴിക്കൊരു ശ്രമം നടത്തിയതും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അപര്യാപ്തതകള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിട്ട് വേണം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ എന്ന ഒരു നിലപാടെടുത്തതും മാത്രമാണ്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് ശേഷം ആ വിഷയവുമായി ബന്ധപെട്ട് പരിസ്ഥിതിവാദികളില്‍ നിന്നുണ്ടായ ക്രിയാത്മക നിലപാടുകള്‍. യഥാസമയം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പരിമിതികളെക്കുറിച്ച് തുറന്ന നിലപാടെടുക്കാന്‍ പരിസ്ഥിതിവാദികള്‍ക്ക് എങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ പൗരോഹിത്യത്തിന് ഈ വിധത്തിലൊരു ഏകപക്ഷീയ വിജയമുണ്ടാകുമായിരുന്നില്ല. ഇതെല്ലാമറിയാവുന്ന പൗരോഹിത്യം ഗാഡ്ഗിലിനും കസ്തൂരിരംഗനും പരിസ്ഥിതിവാദികള്‍ക്കും സ്തുതി പറയും എന്നുറപ്പാണ്.